ആറ്റിങ്ങൽ കൊല്ലമ്പുഴ കുട്ടികളുടെ പാർക്ക് തുറന്നു

ആറ്റിങ്ങല്‍.. കൊവിഡിനെ തുടര്‍ന്ന് അടച്ചുപൂട്ടിയിരുന്ന കുട്ടികളുടെ പാര്‍ക്കാണ് 3 വര്‍ഷങ്ങള്‍ക്ക് ശേഷം അധികൃതര്‍ തുറന്നു കൊടുത്തത്

കാടു കയറി നശിച്ച പാര്‍ക്കില്‍ നഗരസഭ 1 ലക്ഷം രൂപയോളം മുടക്കിയാണ് പുനരുജ്ജീവിപ്പിച്ചത്. പാര്‍ക്കിന് സമീപത്തെ മിനി ചരിത്ര മ്യൂസിയവും പ്രവര്‍ത്തം ആരംഭിച്ചു.

കൂടാതെ പാര്‍ക്കിലെത്തുന്ന സന്ദര്‍ശക്ക് വേണ്ടി കുടുംബശ്രീയുടെ ലഘു ഭക്ഷണശാലയും ഉടനെ ആരംഭിക്കുമെന്ന് ചെയര്‍പേഴ്‌സണ്‍ അഡ്വ.എസ്.കുമാരി അറിയിച്ചു. വൈസ് ചെയര്‍മാന്‍ ജി. തുളസീധരന്‍ പിളള സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ ഗിരിജടീച്ചര്‍, രമ്യസുധീര്‍, എ.നജാം തുടങ്ങിയവര്‍ പങ്കെടുത്തു.