പോരേടം കല്ലടത്തണ്ണിയിൽ വാഹന അപകടം... ഒരാൾ മരണപ്പെട്ടു.

വർക്കല നിന്നും പുനലൂർ ഭാഗത്തേക്ക് പോയ വാഹനമാണ് അപകടത്തിൽ പെട്ടത്. വർക്കല സ്വദേശിയാണ് മരണപ്പെട്ടത്. യന്ത്രണം വിട്ട വാഹനം റോഡ് സൈഡിൽ നിന്ന വൃക്ഷത്തിൽ ഇടിച്ചതാണ് അപകടത്തിന്റെ വ്യാപ്തി വർദ്ധിപ്പിച്ചത്. വർഷങ്ങളായി അപകടാവസ്ഥയിൽ നിൽക്കുന്ന പാഴ്മരം മുറിച്ചു മാറ്റണമെന്ന് നാട്ടുകാരുടെ ആവശ്യം ബന്ധപ്പെട്ട അധികാരികൾ പലവിധ കാരണങ്ങൾ ഉന്നയിച്ച് നിരാകരിച്ചു കൊണ്ടിരിക്കുന്നു.
11KV ലൈനിനും സമീപത്തെ വീടുകൾക്കും ഭീഷണി ആയി നിൽക്കുന്ന ഈ വൃക്ഷം മുറിച്ചു മാറ്റിയിരുന്നെങ്കിൽ ഒരു പക്ഷേ ഇന്ന് ഒരു മരണം ഒഴിവാക്കാമായിരുന്നു.