മടവൂരിൽ വീട്ടില്‍ അതിക്രമിച്ച്‌ കയറി സ്ത്രീകളെ ഉപദ്രവിച്ച പ്രതി അറസ്റ്റില്‍

പള്ളിക്കൽ : മടവൂര്‍ ലക്ഷംവീട് കോളനി നിവാസി നിതിന്‍ (28) ആണ് അറസ്റ്റിലായത്. മടവൂര്‍ സ്വദേശിയായ സ്ത്രീയെയും സഹോദരിയെയും കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് പ്രതി വീട്ടില്‍ അതിക്രമിച്ച്‌ കയറി അസഭ്യം പറഞ്ഞുകൊണ്ട് ദേഹോപദ്രവം ഏല്‍പ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തത്. പരിക്കേറ്റ സ്ത്രീകള്‍ ആശുപത്രിയില്‍ ചികിത്സ തേടി. ഇവരുടെ പരാതിയില്‍ പള്ളിക്കല്‍ സി.ഐ ശ്രീജേഷ്, എസ്.ഐ മാരായ സഹില്‍. എം, ബാബു, എ.എസ്.ഐ മനോജ് എന്നിവരടങ്ങിയ പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.