മൃതദേഹം പഠനാവശ്യത്തിന് വിട്ടുകൊടുക്കണമെന്നതിന് ആവശ്യമായ രേഖകൾ താതയ്യാറാക്കി കാത്തിരിക്കുകയാണ് ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡണ്ട് ആയ ഒരു റിട്ട .അദ്ധ്യാപകൻ
കിളിമാനൂരിലെ പഴയകുന്നുമ്മേൽ ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡൻറ് നാരായണൻ സാർ ആണ് ഈ റിട്ട.അദ്ധ്യാപകൻ .
2005-10 വർഷങ്ങളിൽ ആയിരുന്നു ഇദ്ദേഹം പ്രസിഡന്റിൻറെ ചുമതല വഹിച്ചിരുന്നത്.
കിളിമാനൂർ ഗവ.ഹയർ സെക്കൻററി സ്‌കൂളിലെ യു പി വിഭാഗത്തിൽ നിന്നും 1993 ആണ് വിരമിച്ചത്.
ഇദ്ദേഹം അരനൂറ്റാണ്ട് മുമ്പ് കിളിമാനൂരിൽ എത്തി സ്ഥിര താമസമാക്കിയതാണ് .
ആലപ്പുഴ ജില്ലയിലെ കാർത്തികപ്പള്ളി താലൂക്കിലെ മുതുകുളം സ്വദേശിയായിരുന്നു
മരണ ശേഷം മൃതദേഹം പഠനാവശ്യത്തിന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിക്ക് വിട്ടു കൊടുക്കണമെന്നത് ഇദ്ദേഹത്തിൻറെ പ്രധാനപ്പെട്ട ചിരകാല ആഗ്രഹങ്ങളിൽ ഒന്നാണ് .
ഇതിനായി മക്കളുടെയും ,ഭാര്യയുടെയും സമ്മത പത്രം അടക്കം എല്ലാ രേഖകളും തയാറാക്കി വെയ്ക്കുകയും ബന്ധപ്പെട്ടവരെ അറിയിക്കുകയും ചെയ്തിട്ടുണ്ട്
അതിന് പുറമെ കാണുന്ന ഹൃദയ ബന്ധമുള്ളവരോടെല്ലാം ഈ കാര്യം സൂചിപ്പിക്കുകയും ചെയ്യും .
യുക്തി വാദി സംഘത്തിൻറെ പ്രവർത്തകൻ കൂടിയായ ഇദ്ദേഹം സി പി എം പ്രവർത്തകനുമാണ്
ഭാര്യയും 2 മക്കളുമുണ്ട് . ഭാര്യ റിട്ട .ആരോഗ്യ വകുപ്പ് ജീവനക്കാരിയും, മകൻ ഞെക്കാട് ഹൈസ്‌കൂളിലെ പ്രധാന അധ്യാപകനുമാണ് .മകൾ എം എസ് സി നെഴ്‌സിന്ദ് കഴിഞ്ഞ ആരോഗ്യ പ്രവർത്തകയാണ് .