കിളിമാനൂർ ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ ആരംഭിച്ച സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരതയ്ക്ക് കരവാരം പഞ്ചായത്തിൽ കുടുംബശ്രീ സി.ഡി.എസ്സിന്റെ നേതൃത്വത്തിൽ മാതൃകാപരമായ പ്രവർത്തനങ്ങളാണ് നടക്കുന്നതെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ബി. പി മുരളി അഭിപ്രായപ്പെട്ടു. കരവാരം പഞ്ചായത്തിലെ പള്ളിമുക്ക് പതിമൂന്നാം വാർഡിൽ വാർഡ് തല സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരത പ്രഖ്യാപനം ബി.പി. മുരളി നിർവഹിച്ചു.വാർഡ് തല എ.ഡി.എസി .ന്റെ നേതൃത്വത്തിൽ മുഴുവൻ കുടുംബങ്ങളിലും കഴിഞ്ഞ ഒരു മാസമായി നടത്തിയ പ്രവർത്തനങ്ങളുടെ ഭാഗമായാണ്ഇത് സാധിച്ചത്.
ബ്ലോക്ക് പഞ്ചായത്ത് അംഗം കവിതയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ഡി .ശ്രീജ പഠിതാക്കൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണം ചെയ്തു.
ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻഡിഗ് കമ്മിറ്റി ചെയർമാൻ ഉല്ലാസ്,സി.ഡി.എസ് ചെയർപേഴ്സൺ ജി. വിലാസിനി റിസോഴ്സ് പേഴ്സൺ മാരായ ശ്രീലേഖ , വിദ്യ, തുടങ്ങിയവർ സംസാരിച്ചു വാർഡ് മെമ്പർ എം എ കരീം സ്വാഗതവും എ.ഡി.എസ്. ചെയർപേഴ്സൺ ശ്രീലേഖ നന്ദിയും പറഞ്ഞു. ചടങ്ങിൽ വച്ച് വിശിഷ്ട വ്യക്തികളെയും മുതിർന്ന പഠിതാക്കളെയും ഉപഹാരങ്ങൾ നൽകി ആദരിച്ചു.