സമ്പൂർണ ഭവനനിർമ്മാണത്തിനും കാർക്ഷിക മേഖലക്കും മുൻഗണന നല്കി നാവായിക്കുളം പഞ്ചായത്ത് ബജറ്റ്. 55,74,88,159 രൂപ വരവും50,02,04,100 രൂപചെലവും5,72,84,059 രൂപ മിച്ചവും പ്രതിക്ഷിക്കുന്ന ബജറ്റാണ് വൈസ് പ്രസിഡന്റ് എസ് സാബു അവതരിപ്പിച്ചത്. പഞ്ചായത്ത് പ്രസിഡന്റ ബേബി രവീന്ദ്രൻ അദ്ധ്യക്ഷയായി.
ഉൽപ്പാദ മേഖലയ്ക്ക്1,81,28,000 രൂപയും സേവന മേഖലയ്ക് 27,21,03,000 രൂപയും പശ്ചാത്തല മേഖലയ്ക്ക്10,50,36,000 രൂപയുടെയും പദ്ധതികൾ വിഭാവനം ചെയ്യുന്നു
പഞ്ചായത്തിന്റെ തനത് വരുമാനമാർഗ്ഗം വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി വരുന്ന രണ്ട് വർഷം കൊണ്ട് 28-ാം മൈയിൽ കല്ലമ്പലം മാർക്കറ്റുകളിൽഷോപ്പിംഗ് കോംപ്ലക്സ് സ്ഥാപിക്കും.മൊബൈൽസ്മശാനത്ത് 3 ലക്ഷം രൂപയും വയോജന ക്ഷേമത്തിന്18.90 ലക്ഷം രൂപയും വനിതക്ഷേമ പരിപാടികൾക്കായി 26.36 ലക്ഷം രൂപയും പട്ടികജാതി വികസത്തിന് 98.63 ലക്ഷം രൂപയും സമ്പൂർണ്ണ ഭവന നിർമ്മാണത്തിന് 13.70 കോടി രൂപയും കാർക്ഷിക മേഖലയ്ക്ക് 1.56 കോടി രൂപയും ദാരിദ്ര്യ ലഘുകരണത്തിന് 10.16 കോടി രൂപയും മാലിന്യസംസ്കരണത്തിന് 36 ലക്ഷം രൂപയും ആരോഗ്യ മേഖലയ്ക്ക് 81.40 ലക്ഷം രൂപയും സ്റ്റേഡിയം നിർമ്മിക്കാൻ 40 ലക്ഷം രൂപയും ബജറ്റിലെ പ്രധാന പ്രഖ്യാപനങ്ങളാണ്