കൊട്ടാരക്കര: വീടിന്റെ ടെറസിൽ നിന്ന് മാങ്ങാ പറിക്കുന്നതിനിടെ വീണ് ഗൃഹനാഥൻ മരിച്ചു. ഉമ്മന്നൂർ ലിജോ ഭവനത്തിൽ ജോർജ് കുട്ടി (72) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം അഞ്ചോടെയാണ് സംഭവം നടന്നത്. റിട്ട. റെയിൽവേ മെക്കാനിക്കൽ സൂപ്രണ്ട് ആയിരുന്നു ജോർജ് കുട്ടി. കെട്ടിടത്തിന്റെ മുകളിൽ നിന്നും വീണു പരിക്കേറ്റ ഇദ്ദേഹത്തെ ഉടനെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മൃതദേഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഭാര്യ: ലീലാമ്മ. മക്കൾ: ലിജോ, ജിലി. മരുമക്കൾ: ബിജി, ബ്ലസൻ. സംസ്കാരം പിന്നീട് നടക്കും.