വെള്ളറട ഇൻസ്പെക്ടറെ ക്രമസമാധാന ചുമതലയിൽ നിന്നും മാറ്റണം: നടപടിക്ക് മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ്

തിരുവനന്തപുരം : വെള്ളറട പോലീസ് ഇൻസ്പെക്ടർ മൃദുൽകുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്നും അടിയന്തരമായി നീക്കം ചെയ്യണമെന്ന മനുഷ്യാവകാശ കമ്മീഷൻ അന്വേഷണ വിഭാഗത്തിൻ്റെ ശുപാർശ പരിശോധിച്ച് ഉചിതമായ നടപടികൾ സ്വീകരിക്കണമെന്ന് കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് സംസ്ഥാന പോലീസ് മേധാവിക്ക് നിർദ്ദേശം നൽകി. 2022 ഏപ്രിൽ18 ന് വൈകുന്നേരം വെള്ളറട പുതിച്ചൽ വിളാകം വീട്ടിൽ മഞ്ചേഷിനെ മർദ്ദിക്കുകയും അസഭ്യം പറയുകയും ചെയ്തെന്ന പരാതിയിലാണ് ഉത്തരവ്. പരാതിക്കാരനായ മഞ്ചേഷ് ആശുപത്രിയിൽ ചികിത്സ തേടിയിട്ടുണ്ട്. പരാതിയെ കുറിച്ച് മനുഷ്യാവകാശ കമ്മീഷന്റെ അന്വേഷണ വിഭാഗം അന്വേഷണം നടത്തി. പരാതിക്കാരനായ മഞ്ചേഷിന് ഇൻസ്പെക്ടർ മൃദുൽകുമാറിൽ നിന്നും മർദ്ദനമേറ്റതായി അന്വേഷണോദ്യോഗസ്ഥൻ കണ്ടെത്തി....