കിളിമാനൂർ സ്വദേശിയും റിട്ട. ജില്ലാ ജഡ്ജിയുമായ രാമബാബു (62)വിനെയാണ് മണ്ണന്തല പൊലീസ് അറസ്റ്റ് ചെയ്തത്.
ഇക്കഴിഞ്ഞ വ്യാഴാഴ്ച ഉച്ചയ്ക്ക് 11.30ഓടെയായിരുന്നു സംഭവം. കിളിമാനൂരിൽ
നിന്നാണ് റിട്ട. ജില്ലാ ജഡ്ജി രാമബാബു ബസിൽ കയറിയത്. സ്ത്രീകളുടെ സീറ്റിൽ
ഒറ്റയ്ക്ക് ഇരിക്കുകയായിരുന്ന യുവതിയെ ശല്യം ചെയ്യുകയായിരുന്നു.
കേശവദാസപുരം എത്തിയപ്പോഴേക്കും ഉപദ്രവം സഹിക്കാതെ യുവതി ബഹളം വച്ചു.
തുടർന്ന് ബസ് ജീവനക്കാർ പൊലീസിനെ അറിയിക്കുകയായിരുന്നു. അറസ്റ്റ്
രേഖപ്പെടുത്തി ഇയാളെ കോടതിയിൽ ഹാജരാക്കി. കോടതി ജാമ്യം അനുവദിച്ചു.