949 ഹെക്ടർ വിസതൃതിയുള്ള ഒറ്റുർ വില്ലേജിൻ്റെയും 1305 ഹെക്ടർ വിസ്തൃതിുള്ള വെയിലൂർ വില്ലേജിൻ്റെയും റീസർവ്വേ നടപടികൾ പൂർത്തിയാക്കിയിരിക്കുന്നത്.
ഡിജിറ്റൽ റീസർവ്വേയുടെ പ്രവർത്തനങ്ങൾ ഏറ്റവും മികച്ച സാങ്കേതിക സംവിധാനങ്ങളായ Real-time Kinematic Positioning, Continuously Operating Reference Station എന്നിവയുടെയും GPS, Internet സംവിധാനങ്ങളുടെ സഹായവും വഴി മിനിറ്റുകൾക്കുള്ളിൽ ഒരു സ്ഥലത്തിൻ്റെ സർവ്വേ നടപടികൾ പൂർത്തിയാക്കാൻ സാധിക്കുന്നതാണ്.
ഡിജിറ്റൽ റീസർവ്വേ പൂർത്തീകരിച്ച സ്ഥലങ്ങളുടെ വിശദമായ വിവരങ്ങൾ "എൻ്റെ ഭൂമി" പോർട്ടലിൽ ലഭ്യമാണ്. ഈ പോർട്ടൽ വഴി പൊതുജനങ്ങൾക്ക് വസ്തുവുമായി ബന്ധപ്പെട്ട വിവരങ്ങളായ സ്ഥലത്തിൻ്റെ വിസ്തീർണ്ണം, അളവ് എന്നിവ ലഭ്യമാണ്.
ഈ വിവരങ്ങളുമായി ബന്ധപ്പെട്ട് എന്തെങ്കിലും തരത്തിലുള്ള പരാതികൾ പൊതുജനങ്ങൾക്കുണ്ടെങ്കിൽ ഈ പോട്ടൽ വഴി തന്നെ പരാതികൾ സമർപ്പിക്കാവുന്നതാണ്..
പ്രസ്തുത പരാതിയിൽ ഒരു മാസത്തിനകം തുടർനടപടികൾ സ്വീകരിക്കുകയും പരാതി പരിഹരിക്കുകയും ചെയ്യുന്നതാണ്.
റീസർവ്വേ നടപടികൾ പൂർത്തീകരിച്ച ഒട്ടൂർ, വെയിലൂർ വില്ലേജുകൾ ജില്ലാ കളക്ടർ ജെറോമിക് ജോർജ്‌ജ് ഐ.എ.എസ്, ജോയിൻ്റ് ഡയറക്ടർ ഓഫ് സർവ്വേ ഇൻചാർജ് എൻ.വി സിന്ധു, അസിസ്റ്റൻ്റ് ഡയറക്ടർ ഓഫ് സർവ്വേ പ്രകാശ് വി, റീസർവ്വേ സൂപ്രണ്ട് ശശികുമാർ, റീസർവ്വേ സൂപ്രണ്ട് ബീന എന്നിവരുടെ നേതൃത്വത്തിൽ സന്ദർശിക്കുകയും വിലയിരുത്തുകയും ചെയ്തു.