വെള്ളിയാഴ്ച പുലര്‍ച്ചെ 2.20നാണ് മാവേലി എക്‌സ്പ്രസില്‍ നിന്ന് സോണിയ വീണത്. വിവരം അറിഞ്ഞ സ്റ്റേഷന്‍ മാസ്റ്റര്‍ കളമശേരി പൊലീസിനെ ബന്ധപ്പെട്ടു. പൊലീസ് സംഘം സൗത്ത് കളമശേരി ഭാഗത്തു നിന്ന് രണ്ടു കിലോമീറ്ററോളം ട്രാക്കിന്റെ ഇരുവശങ്ങളിലുമായി തിരഞ്ഞെങ്കിലും കണ്ടെത്താന്‍ സാധിച്ചില്ല. വീണ്ടും മൊബൈല്‍ ടോര്‍ച്ചിന്റെ സഹായത്തോടെ കുറ്റിക്കാട്ടില്‍ നടത്തിയ തിരച്ചിലിനൊടുവിലാണ് പരിക്കേറ്റ നിലയില്‍ യുവതിയെ കണ്ടെത്തിയത്. ഉടന്‍ തന്നെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.
സംഭവത്തെക്കുറിച്ച് പൊലീസ്: ''വെള്ളിയാഴ്ച പുലര്‍ച്ചെ 2.20നാണ് സൗത്ത് കളമശ്ശേരി ഭാഗത്തു ഒരാള്‍ ട്രെയിനില്‍ നിന്നും വീണിട്ടുണ്ടെന്ന സ്റ്റേഷന്‍ മാസ്റ്ററുടെ ഫോണ്‍ സന്ദേശം കളമശ്ശേരി പോലീസ് സ്റ്റേഷനില്‍ ലഭിക്കുന്നത്. ഉടനെ തന്നെ പോലീസ് സംഘം സൗത്ത് കളമശ്ശേരി ഭാഗത്തു നിന്നും രണ്ടു കിലോമീറ്ററോളം റെയില്‍വേ ട്രാക്കിന്റെ ഇരുവശങ്ങളിലുമായി തിരഞ്ഞെങ്കിലും ആളെ കണ്ടെത്താന്‍ സാധിച്ചില്ല. എങ്കിലും സംഘം പിന്മാറിയില്ല. വീണ്ടും മൊബൈല്‍ ടോര്‍ച്ചിന്റെ സഹായത്തോടെ സമീപത്തെ കുറ്റിക്കാട്ടില്‍ നടത്തിയ തിരച്ചിലിനൊടുവില്‍ പരിക്കേറ്റ നിലയില്‍ യുവതിയെ കണ്ടെത്താനായി. റെയില്‍വെ ട്രാക്കില്‍ നിന്നും കുത്തനെയുള്ള താഴ്ചയില്‍ കിടന്നിരുന്ന യുവതിക്ക് പരിക്ക് കൂടുതലായതിനാല്‍ ഫയര്‍ഫോഴ്സിന്റെയും ആംബുലന്‍സിന്റെയും സഹായത്തോടെ മെഡിക്കല്‍ കോളേജില്‍ എത്തിച്ചു. ആശുപത്രിയില്‍ യുവതി സുഖം പ്രാപിച്ചു വരുന്നു.''