ഈസ്റ്റർ ദിനത്തിൽ വിശ്രമിച്ച് സ്വർണവില; ഒപ്പം 'കൂടാതെ' വെള്ളിവിലയും

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണ്ണവിലയിൽ മാറ്റമില്ല. തുടർച്ചയായ രണ്ടാം ദിനമാണ് സ്വർണവില മാറ്റമില്ലാതെ തുടരുന്നത്. ചൊവ്വാഴ്ച സർവ്വകാല റെക്കോർഡിലായിരുന്ന സ്വർണവില തുടർന്നുള്ള രണ്ട് ദിവസം 360 രൂപയുടെ ഇടിവാണ് സ്വർണവിലയിൽ ഉണ്ടായത്. ഒരു പവൻ സ്വർണത്തിന്റെ വിപണി വില 44640 രൂപയാണ്. 

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 5580 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില 4645 രൂപയാണ്. വെള്ളിയുടെ വിലയിലും ഇന്ന് മാറ്റമില്ല.ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 80 രൂപയാണ്.. ഹാൾമാർക്ക് വെള്ളിയുടെ വിലയിലും ഇന്ന് മാറ്റമില്ല. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വിപണി വില 90 രൂപയാണ്.