ഭാര്യയെയും ഭാര്യ മാതാവിനേയും ദേഹോപദ്രവം ഏല്‍പിച്ച്, ഭാര്യ മാതാവിന്റെ മൂക്ക് ഇടിച്ച് പൊട്ടിച്ച കേസിലെ പ്രതി അറസ്റ്റില്‍. നെടുമങ്ങാട് മുളമുക്ക് എലിക്കോട്ടുകോണം പുത്തന്‍ വീട്ടില്‍ എഫ്. ഷെഹിന്‍(41) നെയാണ് നെടുമങ്ങാട് സിഐ എസ് സതീഷ് കുമാറും സംഘവും അറസ്റ്റ് ചെയ്തത്.
ഇന്നലെ ഇയാള്‍ ഭാര്യ ആശയെ(33) സ്ത്രീധനത്തിന്റെ പേരില്‍ ദേഹോപദ്രവം ഏല്‍പിക്കുന്നത് കണ്ടു, തടയാന്‍ എത്തിയ ആശയുടെ അമ്മ കെസിയ(65)യെയും ആക്രമിച്ച് മൂക്ക് ഇടിച്ച് പൊട്ടിക്കുക ആയിരുന്നു എന്നാണ് കേസ്. ഇവരുടെ പരാതിയിന്മേല്‍ ആണ് പോലീസ് കേസെടുത്ത് ഇയാളെ അറസ്റ്റ് ചെയ്തത്.
2013 ഏപ്രില്‍ 16ന് ആയിരുന്നു ഷെഹിനും ആശയും വിവാഹിതരായത്. വിവാഹ ശേഷം ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ ആയിരുന്നു തനിക്ക് സ്ത്രീധനം ലഭിച്ചില്ലെന്നും, ബൈക്ക് വാങ്ങി നല്‍കണമെന്നും ആവശ്യപ്പെട്ട് ഭാര്യ ആശയുമായി വഴക്ക് ആരംഭിക്കുന്നത്. പിന്നീട് പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നത് പതിവായി എന്നും പോലീസ് അറിയിച്ചു. അറസ്റ്റിലായ ഷെഹിനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.