മാണിക്കൽ മൺവിളമുകൾ ജയശ്രീ ഭവനിൽ രാജനാണ് [59] അറസ്റ്റിലായത്.
സംഭവത്തെ കുറിച്ച് പോലീസ് പറയുന്നത്.
പകൽ പറമ്പിൽ കളിച്ചുകൊണ്ട് നിൽക്കുകയാരുന്ന കുട്ടിയെ ഇയാൾ ലൈംഗികമായി പീഡിപ്പിയ്ക്കുക എന്ന ഉദ്ദേശത്തോട് കൂടി കടന്ന് പിടിക്കുകയും കുട്ടി കുതറി ഓടി രക്ഷപ്പെടുകയും ചെയ്തു.
പരിഭ്രാന്തിയിൽ ഓടി വീട്ടിലെത്തിയ കുട്ടിയോട് രക്ഷകർത്താക്കാൾ കര്യം തിരക്കുകയും തുടർന്ന് അവർ
വെഞ്ഞാറമൂട് പോലീസിൽ പരാതി നൽകുകയുമായിരുന്നു.
പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം നടത്തി വരുന്നതിനിടയിൽ പ്രതി വീട്ടിന് സമീപത്ത് എത്തിയതായി അറിഞ്ഞ പോലീസ് സ്ഥലത്ത് എത്തി പിടികൂടുകയായിരുന്നു.
തിരുവനന്തപുരം റൂറൽ ജില്ല പോലീസ് മേധാവി ശിൽപയുടെ നിർദ്ദേശ അനുസരണം വെഞ്ഞാറമൂട് ഇൻസ്പെക്ടർ അനൂപ് കൃഷ്ണ, എസ് ഐ മാരായ ഷാൻ. ഷാജി, ഗ്രേഡ് എ എസ് ഐ സനിത, സിപിഒ മാരായ സ്റ്റെഫി സാമുവൽ ,അനൂപ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.