വെഞ്ഞാറമൂട്ടിൽ ആട്ടോ റിക്ഷയും മിനി ലോറിയും കൂട്ടിയിടിച്ച് ഒരു മരണം.

വെഞ്ഞാറമൂട് ആറ്റിങ്ങൾ റോഡിൽ മിനി ലോറിയും ആട്ടോയും കൂട്ടി ഇടിച്ച് ആട്ടോ ഡ്രൈവർ മരിച്ചു.

വെഞ്ഞാറമൂട് മാരിയം സ്വദേശി അരുണാണ് [31] മരിച്ചത്.

ഇന്ന് രാവിലെ നക്ഷത്ര ബാറിന് മുമ്പിൽ ആണ് അപകടം നടന്നത്.
 ഗുരുതരമായി പരുക്കേറ്റ അരുണിനെ അപ്പോൾ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു.