ആറ്റിങ്ങലിൽ ഇന്നോവ ഇടിച്ച് യുവാവിന് പരിക്കേറ്റു

ആറ്റിങ്ങൽ : ഇന്നോവ കാർ പാഞ്ഞു വന്ന് ഇരുചക്ര വാഹന യാത്രക്കാരനെ ഇടിച്ചു തെറിപ്പിച്ചു . അടിക്കടി അപകടമുണ്ടാകുന്ന ആറ്റിങ്ങൽ കിഴക്കേ നാലുമൂക്ക് ജംഗ്ഷനിലാണ് സംഭവം . ഇന്ന് വൈകിട്ട് അഞ്ചരയോടെ ജംഗ്ഷന് അടുത്തുള്ള സ്വർണക്കടയിൽ നിന്നും ഇറങ്ങി വന്ന കാർ കൊല്ലം ഭാഗത്തേക്ക് തിരിക്കുമ്പോൾ ഇരുചക്രവാഹന യാത്രക്കാരനെ ഇടിച്ചിടുകയായിരുന്നു .
 പരിക്കേറ്റ യുവാവിനെ അതേ കാറിൽ ഗോകുലം ആശുപത്രിയിൽ പ്രവേശിപ്പിച്ചു .