തിരുവനന്തപുരം: മാരായമുട്ടം ജോസ് വധക്കേസിലെ പ്രതി രഞ്ജിത്ത് ( 35 ) ഇന്നലെ വാഹനാപകടത്തിൽ മരിച്ചത് കൊലപാതകമാണെന്ന് തെളിഞ്ഞു. പ്രതി കോടതിയിൽ കീഴടങ്ങി. മാരായമുട്ടത്ത് കൊലക്കേസിലെ പ്രതി രഞ്ജിത്ത് ഇന്നലെയാണ് ടിപ്പർ ലോറി ഇടിച്ച് മരിച്ചത്. അപകടമരണം കൊലപാതകമാണെന്ന് പൊലീസിന് ആദ്യം തന്നെ സംശയമുണ്ടായിരുന്നു. കൊലപാതകത്തിലെ കണ്ണികളിലേക്ക് അന്വേഷണം നീങ്ങവെയാണ് പ്രതി കോടതിയിൽ കീഴടങ്ങിയത്. കീഴാറൂർ മരുതംകോട് സ്വദേശി ശരത് ആണ് നെയ്യാറ്റിൻകര കോടതിയിൽ കീഴടങ്ങിയത്. ഇരുവരും തമ്മിലുള്ള മുൻ വൈരാഗ്യമാണ് കൊലപാതകത്തിന്‍റെ കാരണം. ഇന്നലെ ബൈക്കിൽ പോകുമ്പോഴാണ് രഞ്ജിത്ത് ടിപ്പർ ഇടിച്ച് മരിച്ചത്. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.