ഇടുക്കി: ഇടുക്കി രാജകുമാരിയിൽ കൊന്നപ്പൂ പറിക്കുന്നതിനിടെ മരത്തിൽ നിന്ന് വീണ് ഒരാൾ മരിച്ചു. രാജകുമാരി സ്വദേശി കരിമ്പിൻ കാലയിൽ എൽദോസ് ഐപ്പ് ആണ് മരിച്ചത്. മരച്ചില്ല ഒടിഞ്ഞ് യുവാവ് താഴേക്ക് പതിക്കുകയായിരുന്നു. ഉടൻ തന്നെ സുഹൃത്തുക്കളും നാട്ടുകാരും ചേർന്ന് രാജാക്കാട്ടിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.