കോൺഗ്രസ് തിരുവനന്തപുരം ഡി.സി.സി ഓഫീസിൽ വാക്കേറ്റവും കയ്യാങ്കളിയും

തിരുവനന്തപുരം: കോൺഗ്രസ് ഡി.സി.സി ഓഫീസിൽ വാക്കേറ്റവും കയ്യാങ്കളിയും. ഡിസിസി ജനറൽ സെക്രട്ടറി തമ്പാനൂർ സതീഷും ശശി തരൂരിന്റെ സ്റ്റാഫ് പ്രവീൺ കുമാറും തമ്മിലാണ് വാക്കേറ്റമുണ്ടായത്. തരൂരിനെതിരെ സതീഷ് മോശമായി സംസാരിച്ചുവെന്ന് തരൂർ അനുകൂലികളും തരൂർ അനുകൂലികൾ തന്നെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചുവെന്ന് സതീഷും ആരോപിച്ചു. തെരെഞ്ഞെടുപ്പ് ഒരുക്കം വിലയിരുത്താൻ ചേർന്ന യോഗത്തിന് ശേഷമാണ് സംഭവമുണ്ടായത്.