വിദ്യാർഥിനികളോട് മോശമായി പെരുമാറിയതിന് അറസ്റ്റിലായ അധ്യാപകനും ഗ്രാമപഞ്ചായത്ത് അംഗവുമായ സി.പി.എം നേതാവിനെ പാർട്ടിയിൽനിന്ന്​ സസ്പെൻഡ് ചെയ്തു.

മാവേലിക്കര: വിദ്യാർഥിനികളോട് മോശമായി പെരുമാറിയതിന് അറസ്റ്റിലായ അധ്യാപകനും ഗ്രാമപഞ്ചായത്ത് അംഗവുമായ സി.പി.എം നേതാവിനെ പാർട്ടിയിൽനിന്ന്​ സസ്പെൻഡ് ചെയ്തു. സി.പി.എം ചെട്ടികുളങ്ങര തെക്ക് ലോക്കൽ കമ്മിറ്റി അംഗമായ കൈതവടക്ക് ശ്രീഭവനിൽ എസ്. ശ്രീജിത്തിനെയാണ് സസ്പെൻഡ് ചെയ്തത്. ചെട്ടികുളങ്ങര ഗ്രാമപഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷനാണ്. കഴിഞ്ഞ ദിവസം ചേർന്ന മാവേലിക്കര ഏരിയ കമ്മിറ്റിയുടേതാണ് തീരുമാനം. ഞായറാഴ്ച ലോക്കൽ കമ്മിറ്റി യോഗത്തിൽ നടപടി റിപ്പോർട്ട് ചെയ്യും. അമ്പലപ്പുഴ കാക്കാഴത്തെ എയ്ഡഡ് ടി.ടി.ഐ അധ്യാപകനായ ഇയാൾക്കെതിരെ ആദ്യം നാലു വിദ്യാർഥിനികളാണ് സ്കൂൾ മാനേജ്മെന്‍റിന്​ പരാതി നൽകിയത്. സ്കൂൾ അധികൃതർ പൊലീസിന് പരാതി കൈമാറാൻ തയാറായില്ല....