ബൈക്കിലെത്തിയ സംഘം മാലയ്ക്ക് വേണ്ടി വീട്ടമ്മയെ പിന്തുടര്‍ന്നത് കിലോമീറ്ററുകളോളം പൊട്ടിച്ചുകൊണ്ടുപോയത് മുക്കുപണ്ടം

സ്വര്‍ണമാണെന്ന് കരുതി സ്‌കൂട്ടര്‍ യാത്രക്കാരിയുടെ മാല ബൈക്കിലെത്തിയ സംഘം പൊട്ടിച്ച് കടന്നു. ഇന്നലെ രാത്രി എട്ടോടെ അമ്പലത്തറ വച്ചാണ് സംഭവം. കിഴക്കേക്കോട്ട ഭാഗത്ത് നിന്ന് തിരുവല്ലം ഭാഗത്തേക്ക് സ്‌കൂട്ടറില്‍ വരുകയായിരുന്ന വണ്ടിത്തടം സ്വദേശിയായ വീട്ടമ്മയെ പിന്തുടര്‍ന്ന് വന്ന രണ്ടംഗ സംഘമാണ് വീട്ടമ്മയുടെ കഴുത്തില്‍ കിടന്ന മുക്കുപണ്ടത്തിന്റെ മാല പൊട്ടിച്ചുകടന്നത്.

ചെറുക്കുന്നതിനിടെ വീട്ടമ്മയെ സ്‌കൂട്ടറില്‍ നിന്നും ചവിട്ടി താഴെക്കിട്ടു. വീട്ടമ്മയുടെ നിലവിളി കേട്ട് നാട്ടുകാര്‍ ഓടിയെത്തുന്നതിന് മുമ്പ് സംഘം തിരുവല്ലം ഭാഗത്തേക്ക് ബൈക്കില്‍ പ്രതികള്‍ കടന്നു. വിവരമറിഞ്ഞ് പുന്തുറ പൊലീസ് സ്ഥലത്തെത്തിയപ്പോഴാണ് മാല മുക്കുപണ്ടമാണെന്ന വിവരം വീട്ടമ്മ പറയുന്നത്. സ്‌കൂട്ടറില്‍ നിന്ന് വീണ വീട്ടമ്മ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. ബൈക്കിലെത്തിയ രണ്ടുപേരും ഹൈല്‍മറ്റ് ധരിച്ചിരുന്നു.