കിഴുവിലം, പറയത്തുകോണം മാമംനടയ്ക്ക് സമീപം മേലെ കൊച്ചുവിള വീട്ടിൽ ശശിധരൻ മകൻ ഉണ്ണി എന്ന് വിളിക്കുന്ന ശ്രീകാന്ത് (35) നെ യാണ് ചിറയിൻകീഴ് പോലീസ് അറസ്റ്റ് ചെയ്തത്.
2019 മുതൽ യുവതിയുമായി പരിചയത്തിൽ ആവുകയും അവരുടെ ഫോട്ടോകൾ എടുത്ത ശേഷം ഭർത്താവിന് അയച്ചു കൊടുക്കുമെന്ന് പറഞ്ഞു ഭീഷണി പെടുത്തി യുതിയെ ലൈംഗികമായി പീഡിപ്പിക്കുകയും കൂടാതെ യുവതിയിൽ നിന്ന് പലപ്പോഴായി ഭീഷണി പെടുത്തി 20 പവൻ സ്വർണ്ണാഭരണങ്ങൾ പണയം വയ്ക്കുയും ചെയ്തുവത്രെ.
പിന്നീട് വീട്ടമ്മ തന്നെ ഈ പണയ സ്വർണ്ണങ്ങൾ തിരികെ എടുത്തെങ്കിലും പ്രതി വീണ്ടും ഇന്റർ നെറ്റ് വഴി യുവ തിയുടെ ചിത്രങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണി പെടുത്തുകയും യുവതിയുടെ ഭർത്താവിന് യുവതിയുടെ നഗ്ന ചിത്രങ്ങൾ അയച്ചു കൊടുക്കുകയും ചെയ്തു. ഇതുമായി ബന്ധപ്പെട്ടുള്ള പരാതിയിലാണ് പ്രതിയെ അറസ്റ്റ് ചെയ്തതെന്ന് പോലീസ് പറഞ്ഞു.
തിരുവനന്തപുരം റൂറൽ എസ് പി ശില്പ യുടെ മേൽനോട്ടത്തിൽ അന്വേഷണം നടത്തിയ കേസിൽ ആറ്റിങ്ങൽ ഡി വൈ എസ് പി
ടി ജയകുമാറിന്റെ നിർദ്ദേശപ്രകാരം ചിറയിൻകീഴ് എസ് എച്ച് ഒ ജി. ബി. മുകേഷ്, എസ് ഐ അനൂപ് എന്നിവർ ചേർന്ന് അറസ്റ്റ് ചെയ്ത പ്രതിയെ ആറ്റിങ്ങൽ കോടതി റിമാൻഡ് ചെയ്തു.