നെല്ലനാട് കാന്തല കോണം ചരുവിള പുത്തൻവീട്ടിൽ ലളിതയാണ് (58) മരിച്ചത്. ഇന്ന് വൈകുന്നേരം 4 മണിയോടെ മകനാണ് മൃതദേഹം കാണുന്നത്.
തുടർന്ന് പോലീസിൽ വിവരം അറിയിക്കുകയായിരുന്നു.കഴിഞ്ഞ മൂന്ന് ദിവസമായി ഇവർ വീട്ടിൽ ഒറ്റക്കായിരുന്നു ഉണ്ടായിരുന്നത് .
വീട്ടിൽ മകനൊപ്പമാണ് ലളിത താമസിച്ചിരുന്നത്. ക്രൈൻ ഓപ്പറേറ്ററായ മകൻ ജോലി സംബന്ധമായി മൂന്ന് ദിവസമായി പുറത്തായിരുന്നു. ഇന്ന് തിരികെ വീട്ടിൽ എത്തുമ്പോഴാണ് മരണ വിവരം അറിയുന്നത്. മൃതദേഹത്തിന് മൂന്ന് ദിവസത്തോളം പഴക്കമുള്ളതായി സംശയിക്കുന്നു. പോലീസ് എത്തി വിശദമായ പരിശോധനകൾ നടത്തിയാലേ കൂടുതൽ വിവരങ്ങൾ ലഭ്യമാകൂ .