തലസ്ഥാനത്ത് അമ്മയുടെ മുന്നിൽ വെച്ച് യുവതിക്ക് നേരെ ലൈംഗികാതിക്രമം. അട്ടക്കുളങ്ങരയിൽ റോഡ് മുറിച്ചു കടക്കാൻ ശ്രമിക്കുമ്പോഴാണ് ബൈക്കിലെത്തിയ പ്രതി അതിക്രമം കാണിച്ചത്. പ്രതി തമിഴ്‌നാട് സ്വദേശി ഷിഹാബുദീനെ പൊലീസ് പിടികൂടി. കഴിഞ്ഞ പത്താം തിയതിയാണ് സംഭവം നടന്നത്.ബൈക്കിൽ രക്ഷപ്പെട്ട പ്രതിയെ മൂന്നാം ദിവസമാണ് ഫോർട്ട് പൊലീസ് പിടികൂടിയത്. സിസി ടിവി ദൃശ്യങ്ങൾ ഉപയോഗിച്ചുള്ള പരിശോധനയിലാണ് പ്രതിയെ കണ്ടെത്തിയത്. നിലവിൽ പ്രതി കസ്റ്റഡിയിലാണുള്ളത്.
അതേസമയം തിരുവനന്തപുരം നഗരത്തിൽ ദിനംപ്രതി സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ കൂടിവരികയാണ്. സിസി ടിവി കാമറയടക്കം സ്ഥാപിച്ച് ഇവ തടയാൻ ശ്രമിക്കുകയാണെന്നാണ് പൊലീസ് പറയുന്നത്.