വഴക്കിട്ടു, ഭർത്താവ് ചോക്ലേറ്റ് കൊണ്ടുവന്നില്ല; ഭാര്യ തൂങ്ങിമരിച്ചു

ഭർത്താവ് ചോക്ലേറ്റ് കൊണ്ടുവന്നില്ലെന്ന പേരിൽ 25കാരിയായ ഭാര്യ ജീവനൊടുക്കി. തന്റെ മരണത്തിന് ആരും ഉത്തരവാദിയല്ലെന്ന് ആത്മഹത്യാ കുറിപ്പ് എഴുതിയവെച്ച ശേഷമാണ് യുവതി തുങ്ങി മരിച്ചത്. ഹെന്നൂർ ബന്ദെക്കടുത്ത ഹൊന്നപ്പ ലേഔട്ടിൽ ചൊവ്വാഴ്ച ഉച്ചയോടെയാണ് സംഭവം.

സംഭവ ദിവസം രാവിലെ ജോലിക്കാൻ പോകാൻ ഇറങ്ങിയ ഭർത്താവ് ഗൗതമുമായി ഭാര്യ നന്ദിനി വഴക്കിട്ടിരുന്നു. ജോലി കഴിഞ്ഞ് വരുമ്പോൾ ചോക്ലേറ്റ് കൊണ്ട് വരാൻ നന്ദിനി ആവശ്യപ്പെടുകയും ചെയ്തു. കൊണ്ടുവരാമെന്ന് ഉറപ്പ് നൽകി വീട്ടിൽ നിന്ന് പോയ ഗൗതം പിന്നീട് നന്ദിനിയുടെ ഫോൺ കാളുകൾ എടുത്തില്ലെന്നും പൊലീസ്‌ പറയുന്നു. പിന്നീട് വാട്സാപ്പിൽ താൻ പോവുകയാണെന്നും നേരത്തെ എത്തി മക്കൾക്ക് ഭക്ഷണം കൊടുക്കണമെന്നും അവരെ നന്നായി നോക്കണമെന്നും മെസ്സേജ് അയച്ച് നന്ദിനി ആത്മഹത്യ ചെയ്യുകയായിരുന്നു. സംഭവത്തിൽ ഹെന്നൂർ പൊലീസ്‌ അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുകയാണ്.