ഗാനമേളയ്ക്ക് പാടിയശേഷം വിശ്രമിക്കുമ്പോള്‍ഗായകന്‍ ഹൃദയാഘാതം മൂലം മരിച്ചു

ആലപ്പുഴ: ഉത്സവത്തില്‍ ഗാനമേളയ്ക്ക് പാടിയശേഷം വിശ്രമിക്കുമ്പോള്‍ ഗായകന്‍ ഹൃദയാഘാതം മൂലം മരിച്ചു. ഗായകനായ പള്ളിക്കെട്ട് രാജ ആണ് മരിച്ചത്. കായംകുളം പത്തിയൂരില്‍ വെച്ചാണ് സംഭവം. കോട്ടയം കറുകച്ചാല്‍ സ്വദേശിയാണ്.
കന്യാകുമാരി സാഗര്‍ ബീറ്റ്സ് ഗാനമേളയിലെ കലാകാരനാണ് പള്ളിക്കെട്ട് രാജ. പ്രോഗ്രാം കഴിഞ്ഞ് വേദിക്ക് മുന്നിലുള്ള കസേരയില്‍ ഇരുന്ന് വിശ്രമിക്കുമ്പോള്‍ ഹൃദയാഘാതം അനുഭവപ്പെടുകയായിരുന്നു.