തിരുവനന്തപുരം മംഗലാപുരത്ത് വീണ്ടും ഗുണ്ടാ ആക്രമണം; കുത്തേറ്റ ആളുടെ നില ഗുരുതരം

കളിസ്ഥലത്തുണ്ടായ തർക്കത്തിന്റെ പേരിൽ പതിനഞ്ചുകാരൻ ലഹരിമാഫിയയ്ക്ക് ക്വട്ടേഷൻ നൽകിയതിനെ തുടർന്ന് 4 പേർക്ക് നേരെ ആക്രമണം. തിരുവനന്തപുരം മംഗലപുരം വെള്ളൂരിൽ ഇന്നലെ രാത്രി 7 മണിയോടുകൂടിയായിരുന്നു സംഭവം. വെള്ളൂർ പള്ളിയിൽ നിന്നും നോമ്പുതുറ കഴിഞ്ഞു മടങ്ങുന്നവർക്ക് നേരെയുണ്ടായ ലഹരിമാഫിയയുടെ ആക്രമണത്തിൽ നാല് പേർക്ക് പരുക്കേറ്റു.നിസാമുദ്ദീൻ, സജിൻ , സനീഷ്, നിഷാദ് എന്നിവർക്കാണ് ആക്രമണത്തിൽ പരുക്കേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് പതിനഞ്ചുകാരനടക്കം മൂന്നു പേർ അറസ്റ്റിലായി. മംഗലപുരം സ്വദേശികളായ ഷെഹിൻ, അഷ്റഫ്, പതിനഞ്ചുകാരൻ എന്നിവരാണ് അറസ്റ്റിലായത്.

കളിസ്ഥലത്തുണ്ടായ തർക്കമാണ് പതിനഞ്ചുകാരൻ ലഹരി മാഫിയയ്ക്ക് ക്വൊട്ടേഷൻ കൊടുക്കാൻ കാരണമായത്. സംഭവത്തിന് ശേഷം മൂന്ന് പ്രതികളും ഒളിവിലായിരുന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.