സുരക്ഷ ഭീഷണികളുടെ പശ്ചാത്തലത്തിൽ കനത്ത സുരക്ഷയാണ് പ്രധാനമന്ത്രിയ്ക്കായി ഒരുക്കുന്നത്.
സന്ദർശനത്തിനോടനുബന്ധിച്ച് നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. തിങ്കളാഴ്ച ഉച്ച കഴിഞ്ഞും ചൊവ്വാഴ്ച രാവിലെയും കൊച്ചി സിറ്റി പരിധിയിലെ തേവര, തേവര ഫെറി, എംജി റോഡ്, ഐലൻഡ്, ബിഒടി ഈസ്റ്റ് ജങ്ഷൻ എന്നിവിടങ്ങളിലാണ് ഗതാഗത നിയന്ത്രണം.യുവത്തിന് ബദലായി ഡിവൈഎഫ്ഐ ജില്ലാ കേന്ദ്രങ്ങളിൽ യുവാക്കളെ അണിനിരത്തി ബദൽ പരിപാടി ആസ്ക് ദ പിഎം സംഘടിപ്പിക്കുന്നുണ്ട്. കൊച്ചിയിൽ മാത്രം 25000 പേരെ പങ്കെടുപ്പിക്കാനാണ് തീരുമാനം. യുവത്തിന് ശേഷം കൊച്ചിയിലെ സ്വകാര്യ ഹോട്ടലിൽ തങ്ങുന്ന പ്രധാനമന്ത്രി, ക്രൈസ്തവ മതമേലധ്യക്ഷന്മാരുമായി കൂടിക്കാഴ്ച നടത്തും.