ആറ്റിങ്ങൽആലംകോട് ഗുരുനാഗപ്പൻകാവ് ശ്രീ ലക്ഷ്മിനാരായണ ക്ഷേത്രം ഉത്രം മഹോത്സവം ഏപ്രിൽ 25 മുതൽ മെയ് രണ്ടു വരെ നടക്കും.
എല്ലാ ദിവസവും രാവിലെ മഹാഗണപതി ഹോമവും , വൈകിട്ട് ദീപാരാധനയും വിളക്കും, ഭഗവതിസേവയും നടക്കും.
25ന് രാവിലെ എട്ടിനും ഒമ്പതിനും മധ്യേ തൃക്കൊടിയേറ്റ്.
29ന് രാവിലെ 9 മണിക്ക് സമൂഹ പൊങ്കാല. 12 30ന് അന്നദാനം .
30ന് 12 മണിക്ക് അന്നദാനം.
മെയ് ഒന്നിന് ഉച്ചയ്ക്ക് 12ന് അന്നദാനം. രാത്രി 8 30 ന് വർക്കല ഗോൾഡൻ സ്റ്റാർസ് അവതരിപ്പിക്കുന്ന നൃത്ത നൃത്യങ്ങൾ.
രണ്ടിന് രാവിലെ ആറുമണിക്ക് അഷ്ടദ്രവ്യ മഹാഗണപതി ഹോമം.
ഉച്ചയ്ക്ക് 12ന് സമൂഹസദ്യ.
മൂന്ന് മണിക്ക് എഴുന്നള്ളത്ത് ക്ഷേത്രാങ്കണത്തിൽ നിന്നും ആരംഭിച്ച് അമുന്തുരുത്ത് മഠം , വിളയിൽ തെക്കതിൽ ദേവിക്ഷേത്രം , വിളപ്പുറം ക്ഷേത്രം , കോവിൽ വിള , മേലാറ്റിങ്ങൽ ശിവക്ഷേത്രം വഴി ക്ഷേത്രത്തിൽ തിരിച്ചെത്തുന്നു .
രാത്രി 7 മണിക്ക് ദീപാരാധനയും വിളക്കും, പുഷ്പാഭിഷേകം, അത്താഴപ്പുജ. തുടർന്ന് കൊടിയിറക്കൽ.
ഒമ്പതുമണിക്ക് ട്രിവാൻഡ്രം വോയ്സിന്റെ ഗാനമേള യോടെ ഉത്സവം സമാപിക്കും.