ആലംകോട്. മണ്ണൂർഭാഗം മുസ്ലിം ജമാഅത്തിൽ ഒരു മാസക്കാലം നീണ്ടു നിൽക്കുന്ന റമളാൻ ക്യാമ്പ്. ജമാഅത്ത് പ്രസിഡന്റ് അബ്ദുൽ കരീം ഹാജി യുടെ അധ്യക്ഷതയിൽ ബഹു :ഉസ്താദ് വെഞ്ഞാറമൂട് ഫത്തഹുദ്ധീൻ റഷാദി ഉത്ഘാടനം ചെയ്തു ഈ യോഗത്തിൽ ജമാഅത്ത് ജനറൽ സെക്രട്ടറി നൗഫൽ സ്വാഗതം പറഞ്ഞു ജമാഅത്ത് ചീഫ് ഇമാം അൽ ഹാഫിസ് അനസ് അൽ കാസിമി ആമുഖ പഭാഷണം നടത്തി കേശവദാസപുരം ചീഫ് ഇമാം പാനിപ്ര ഇബ്രാഹിം മൗലവി. സെക്രട്ടറിമാരായ ഇസ്മായിൽ. സബീർ ഖാൻ. ആശംസകൾ നേർന്നു ട്രഷറർ സുബൈർ ഹാജി കൃതജ്ഞത പറഞ്ഞു. ഇതിനോട് അനുബന്ധിച്ച് വരും ദിവസങ്ങളിൽ പ്രീ - മാരിറ്റൽ കൗൺസിലിംഗ്, ഫാമിലി കൗൺസിലിംഗ്, മയ്യിത്ത് പരിപാലന പരിശീലനം, പഠന ക്ലാസ്, കരിയർ ഗൈഡൻസ്, ഏപ്രിൽ 16 ന് സമാപന സമ്മേളനവും ഇഫ്താർ സംഗമവും നടക്കും