ഷാർജ ഇന്ത്യൻ അസോസിയേഷന്‍റെ സ്ഥാപക പ്രസിഡന്‍റ് വക്കയിൽ ദാമോദരൻ (89) അന്തരിച്ചു.

ഷാർജ ഇന്ത്യൻ അസോസിയേഷന്‍റെ സ്ഥാപക പ്രസിഡന്‍റ് വക്കയിൽ ദാമോദരൻ (89) അന്തരിച്ചു. പാലക്കാട് പട്ടാമ്പി സ്വദേശിയാണ്. അസുഖ ബാധിതനായി എറണാകുളം അമൃത ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മൃതദേഹം മരണപത്രപ്രകാരം അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിന് പഠനത്തിന് വിട്ടു കൊടുക്കും.ഷാർജ ഇന്ത്യൻ അസോസിയേഷനുവേണ്ടി മുൻ പ്രസിഡന്‍റുമാരായ വി. സലിം, സലിം പൊന്നമ്പത്തു, ഐഎഎസ് മെമ്പർമാരായ സുഭാഷ്, ഹസ്സൈനാർ എന്നിവർ മൃതദേഹം കൈമാറുന്ന നടപടികൾക്ക് നേതൃത്വം നൽകുമെന്ന് പ്രസിഡന്‍റ് അഡ്വ. വൈ.എ റഹിം അറിയിച്ചു. വക്കയിൽ ദാമോദരന്റെ ഭാര്യ: തങ്കം. മകൻ; സുമോദ് ദാമോദരൻ (സിംബാബ് വേ).