ന്യൂയോർക്ക്: ഗൂഗിൾ പേ വഴി പലപ്പോഴും പല ഉപയോക്താക്കൾക്കും അബദ്ധം പറ്റാറുണ്ട്. തെറ്റായ ജിപേ നമ്പറിലേക്കൊക്കെ പലരും അബദ്ധവശാൽ പണം അയക്കാറുണ്ട്. എന്നാൽ ഇത്തവണ അബദ്ധം പറ്റിയിരിക്കുന്നത് ഗൂഗിൾ പേയ്ക്കാണ്. അബദ്ധവശാൽ ഗൂഗിൾ പേ ഉപയോക്താക്കൾക്ക് അയച്ചത് 10 മുതൽ 11,000 വരെ ഡോളറാണ്. അതായത് ഏകദേശം 88000 ഡോളർ വരെ. സംഭവം ഇന്ത്യയിലില്ല അങ്ങ് അമേരിക്കയിലാണ് എന്ന് മാത്രം.ഡോഗ്‌ഫുഡിംഗ്" നടത്തിയപ്പോഴാണ് ഗൂഗിൾ പേയ്ക്ക് വമ്പൻ തുക നഷ്ടമായിരിക്കുന്നത്. "ഡോഗ്‌ഫുഡിംഗ്" എന്നത് അർത്ഥമാക്കുന്നത് ഒരു കമ്പനി ഒരു പുതിയ ഫീച്ചറോ സേവനമോ പൊതുജനങ്ങൾക്ക് ലഭ്യമാക്കുന്നതിന് മുമ്പ് അത് പരിശോധിക്കും. ഗൂഗിൾ പേ ഫീച്ചറുകൾ പരീക്ഷാപ്പോൾ ജീവനക്കാർക്ക് പണം അയക്കേണ്ടതിന് പകരം ഉപയോക്താക്കൾക്ക് അയച്ചതായാണ് കരുതുന്നത്. ചില അക്കൗണ്ടുകൾക്ക് 1,072 ഡോളർ വരെ ലഭിച്ചതായാണ് റിപ്പോർട്ട് (ഏകദേശം 88,000 രൂപ).കമ്പനി ഉടൻ തന്നെ തകരാർ കണ്ടെത്തുകയും പെട്ടന്ന് തന്നെ നടപടിയെടുക്കയും ചെയ്തു. സാധ്യമാകുന്നിടത്തെല്ലാം ക്രെഡിറ്റ് ചെയ്ത തുകകൾ തിരിച്ചെടുക്കാൻ ഗൂഗിൾ പേ ശ്രമിച്ചിട്ടുണ്ട്. എന്നാൽ പണം ഉപയോക്താക്കൾ ഇതിനകം തന്നെ കൈമാറ്റം ചെയ്യുകയോ ചെലവഴിക്കുകയോ ചെയ്ത സന്ദർഭങ്ങളിൽ അവ തിരിച്ചെടുക്കാൻ സാധിച്ചില്ല. ഇതോടെ പണം ഉപയോക്താക്കളുടേതാണെന്നും തുടർനടപടികൾ ആവശ്യമില്ലെന്നും ഗൂഗിൾ പ്രഖ്യാപിച്ചു.മാധ്യമപ്രവർത്തകനായ മിഷാൽ റഹ്മാൻ ട്വിറ്ററിൽ ഗൂഗിൾ പേയിൽ നിന്നും അബദ്ധവശാൽ തനിക്ക് ലഭിച്ച പണത്തെ കുറിച്ച് ട്വീറ്റ് ചെയ്തിരുന്നു. ഇതോടെ സംഭവം വലിയ ശ്രദ്ധയാകർഷിച്ചു. തുടർന്ന് നിരവധി ഉപയോക്താക്കൾ തങ്ങൾക്ക് ലഭിച്ച പാണാതെ കുറിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റുകൾ പങ്കുവെച്ചു