ചിറയിൻകീഴ്.. ചിറയിൻകീഴ് പടിഞ്ഞാറെ പാലവിള വീട്ടിൽ (ശാർക്കര ശരളാലയം ) എം എസ് സരളാദേവി തിരുവനന്തപുരം മുടവൻമുകളിൽ മകളുടെ വസതിയിൽ അന്തരിച്ചു. 82 വയസ്സായിരുന്നു. വാർദ്ധക്യസഹജമായ അസുഖത്തെത്തുടർന്ന് ഇന്ന് പകൽ രണ്ടു മണിക്കായിരുന്നു അന്ത്യം സംഭവിച്ചത്.
സംസ്കാരം നാളെ ( 1. 5. 23 ) രാവിലെ പത്തിന് തിരുവനന്തപുരം ശാന്തി കവാടത്തിൽ .
ചിറയിൻകീഴ് എസ്എസ് വി ജി എച്ച് എസ് എസ് ഹയർസെക്കൻഡറി വിഭാഗം സ്ഥാപകൻ പരേതനായ എം ആർ രവീന്ദ്രനാഥൻപിള്ളയുടെ ഭാര്യയാണ് .
മക്കൾ : Dr ആർ എസ് ഹരികുമാർ (റിട്ടയേഡ് എച്ച് ഒ ഡി ദേവസ്വം ബോർഡ് കോളേജ് ശാസ്താംകോട്ട ), ആർ എസ് മിനി (റിട്ടയേർഡ് പ്രിൻസിപ്പൽ എസ് എസ് വി ജി എച്ച് എസ് എസ് ചിറയിൻകീഴ്),
അഡ്വക്കേറ്റ് ചിറയിൻകീഴ് ആർ എസ് കൃഷ്ണകുമാർ (ചിറയിൻകീഴ് എസ് സി വി ഗ്രൂപ്പ് സ്കൂൾസ് മുൻ മാനേജർ ) .