സംസ്ഥാനത്ത് സ്വര്‍ണ വിലയിൽ നേരിയ വർധന. പവന് 80 രൂപ കൂടി. ഒരു പവൻ സ്വർണത്തിന് ഇന്ന് 44,680 രൂപ.ഗ്രാമിന് പത്ത് രൂപയാണ് കൂടിയത്. ഒരു ഗ്രാം സ്വർണത്തിന് 5585 രൂപ.ഈ മാസത്തിന്റെ തുടക്കത്തില്‍ 44,000 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.ഏപ്രിൽ 14ന് 45,320 രൂപയായി ഉയര്‍ന്ന് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡിട്ടു. പിന്നീടുള്ള ദിവസങ്ങളില്‍ വില താഴുന്നതാണ് ദൃശ്യമായത്.അതേസമയം സംസ്ഥാനത്തെ വെള്ളിയുടെ വിലയിൽ മാറ്റമില്ല. കഴിഞ്ഞ ദിവസം വെള്ളിവില കുറഞ്ഞിരുന്നു. ഒരു ഗ്രാം സാധാരണ വെള്ളിക്ക് ഒരു രൂപ കുറഞ്ഞ് 80 രൂപയായി. ഹാൾമാർക്ക് വെള്ളിയുടെ വില 103 രൂപയാണ്.