കുരിശിങ്കൽ വീട്ടിൽ വിൻസന്റ്
പാട്ടത്തിനെടുത്ത വയലിൽ
കൃഷി ചെയ്തിരുന്ന കുലകൾ വന്ന 70 ഓളം ഏത്ത വാഴ കഴിഞ്ഞ രാത്രിയിലെ കാറ്റിൽ ഒടിഞ്ഞ് വീണു.25000 രൂപയുടെ നാശ നഷ്ടം കണക്കാക്കുന്നു.പലിശക്കും
കടം വാങ്ങിയും കൃഷി ചെയ്ത് വിളവെടുക്കാറാകുമ്പോൾ അടിക്കടി ഉണ്ടാകുന്ന പ്രകൃതിക്ഷോഭത്തിൽ
കൃഷി നശിക്കുന്നത് കാരണം വലിയ കട കെണിയിൽ പെട്ടിരിക്കുകയാണ് വിൻസന്റ്.
ബന്ധപ്പെട്ട അധികാരികൾ നേരിട്ടെത്തി
നഷ്ടം കണക്കാക്കി ധന സഹായം കിട്ടാനുള്ള നടപടി ഉണ്ടാകണമെന്ന് സി പി ഐ നേതാവ് മുല്ലനല്ലൂർ ശിവദാസൻ ആവശ്യപെട്ടു.