കോരാണി: ഇടയ്ക്കോട് ഡോ.അംബേദ്കർ മെമ്മോറിയൽ യുപിഎസിൽ ഡോ:അംബേദ്കർ ജയന്തി ആഘോഷവും 61-മത് സ്കൂൾ വാർഷികവും അംബേദ്കർ ഛായാചിത്രം അനാഛാദനവും 2023 കഴിഞ്ഞ ദിവസം ചിറയിൻകീഴ് എം.എൽ.എ വി ശശി ഉദ്ഘാടനം ചെയ്തു. ഭരണഘടന ആമുഖച്ചുവര് ആമുഖ ചുവരിന്റെ അനാഛാദന കർമ്മം ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജയശ്രീ പി.സി നിർവഹിച്ചു. മുദാക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എ. ചന്ദ്രബാബു, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയവർ സന്നിഹിതരായിരുന്നു.