ബുധനാഴ്ച ആരംഭിച്ച പുസ്തകോത്സവത്തിൽ നാല്പതോളം പ്രസാധകർ പങ്കാളികളായി. അഞ്ച് ദിവസങ്ങളിലായി 60 ലക്ഷം രൂപയുടെ പുസ്തകങ്ങളാണ് വിൽപന നടത്തിയത്. പുസ്തകോത്സവത്തിന്റെ ഭാഗമായി 78 സ്‌കൂളുകൾക്ക് 19,50,000 രൂപയുടെ പുസ്തകങ്ങളും 50 ലൈബ്രറികൾക്ക് അഞ്ച് ലക്ഷം രൂപയുടെ പുസ്തകങ്ങളും ജില്ലാ പഞ്ചായത്ത് വിതരണം ചെയ്തു.
പുസ്തക സ്റ്റാളുകൾക്ക് പുറമെ, കുടുംബശ്രീ വിപണനമേള, കാർണിവൽ, സാംസ്‌കാരിക പരിപാടികൾ, മെഗാക്വിസ്, സർഗാത്മക ശില്പശാലകൾ, മെഡിക്കൽ എക്‌സിബിഷൻ, പുസ്തക പ്രകാശനങ്ങൾ, വിദ്യാർത്ഥികൾക്കായി ശാസ്ത്ര-സാഹിത്യ സംവാദങ്ങൾ എന്നിവയും റാട്ടിൽ സംഘടിപ്പിച്ചിരുന്നു.