ഐപിഎല്ലിൽ രാജസ്ഥാൻ റോയസിനെതിരെ പഞ്ചാബ് കിങ്സിന് വിജയം. അവസാന ഓവർ വരെ ആവേശം നീണ്ടു നിന്ന മത്സരത്തിൽ പഞ്ചാബിന്റെ വിജയം അഞ്ച് റണ്ണുകൾക്ക്. തുടക്കത്തിലേ വിക്കറ്റുകൾ നാസ്തപ്പെട്ടതാണ് രാജസ്ഥാന് തിരിച്ചടിയായത്.സഞ്ജു സാംസൺ മാത്രമാണ് രാജസ്ഥാന്റെ നിരയിൽ പിടിച്ചു നിന്നത്. 25 പന്തുകളിൽ നിന്ന് 42 റണ്ണുകളാണ് താരം നേടിയത്. റൺ റേറ്റ് ഉയർത്താനുള്ള ശ്രമത്തിനിടയിൽ നഥാൻ എല്ലിസിന്റെ പുറത്താക്കുകയായിരുന്നു രാജസ്ഥാന്റെ സ്വന്തം ക്യാപ്റ്റൻ. മറ്റാർക്കും ടീമിനെ വിജയിപ്പിക്കാനുള്ള തീക്ഷ്ണതയിൽ ബാറ്റ് ചെയ്യാനായില്ല എന്നതാണ് സത്യം. ഹെർട്മായർ അവസാന ഘട്ടത്തിൽ 18 പന്തിൽ 36 റൺസ് നേടി പൊരുതിയെങ്കിലും വിജയത്തിന് അത് പോരായിരുന്നു.
നേരത്തെ 85 റൺസ് നേടിയ ശിക്കർ ശവന്റെ കരുത്തിലാണ് പഞ്ചാബ് 197 റൺസ് പടുത്തുയർത്തിയത്. തുടക്കത്തിലേ, ആക്രമണ ബാറ്റിംഗ് പുറത്തെടുത്ത രാജസ്ഥാൻ ഓപ്പണിങ് വൈക്കത്തെ 90 റൺസിന്റെ കൂട്ട്കെട്ടുണ്ടാക്കി. 60 റൺസ് നേടിയ പ്രഭ്സിംരൻ തുടക്കത്തിലേ അപകടം വിതച്ചു. നാല് ഓവറിൽ 29 വഴങ്ങി രണ്ടു വിക്കറ്റ് നേടിയ ഹോൾഡറാണ് രാജസ്ഥാന്റെ ബല്ലിങ്ങിൽ തിളങ്ങിയത്. ആസിഫും ചഹലും യഥാക്രമം 54 ഉം, 50 റൺസ് നാലോവറിൽ വഴങ്ങി.