കെ.എസ്.ആർ.ടി.സി ബസിൽ പെൺകുട്ടിക്ക് നേരെ നഗ്നതാപ്രദർശനം; 53കാരൻ അറസ്റ്റിൽ

കെ.എസ്.ആർ.ടി.സി ബസിൽ യാത്ര ചെയ്യവേ പെൺകുട്ടിക്ക് നേരെ നഗ്നതാപ്രദർശനം നടത്തിയയാളെ കരമന പൊലീസ് പിടികൂടി. കരമന, ചുളളമുക്ക്, മുണ്ടപ്ലാവിള വീട്ടിൽ ജയനെയാണ് (53) പൊലീസ് അറസ്റ്റ് ചെയ്തത്.നേമം സ്റ്റോപ്പിൽ നിന്ന് ബസിൽ കയറിയ പെൺകുട്ടിയുടെ അടുത്തുവന്നിരുന്ന് നഗ്നതാപ്രദർശനം നടത്തുകയായിരുന്നു. കരമന സി.ഐ സുജിത്ത്, എസ്.ഐ.സന്തു, സി.പി.ഒമാരായ സാജൻ, അഭിലാഷ് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്