രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകൾ 5000 കടന്നു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയിൽ 5,335 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 6 മാസത്തിനിടെ ഒരു ദിവസം രേഖപ്പെടുത്തുന്ന ഏറ്റവും വലിയ കണക്കാണിത്.സജീവ കേസുകളുടെ എണ്ണം 25,000 കടന്നു, നിലവിൽ 25,587 സജീവ കേസുകളുണ്ട്. കേരളത്തിലാണ് ഏറ്റവും കൂടുതൽ സജീവ കേസുകൾ (8,229). 3,874 കേസുകളുമായി മഹാരാഷ്ട്രയാണ് തൊട്ടുപിന്നിൽ. ഇന്ത്യയിൽ പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 3.32 ശതമാനവും, പ്രതിവാര നിരക്ക് 2.89 ശതമാനവുമാണ്. ഇന്നലെ 2,826 പേർ രോഗമുക്തി നേടിയപ്പോൾ 13 മരണങ്ങൾ കൂടി സ്ഥിരീകരിച്ചു.