തിരുവനന്തപുരം അമരവിള ചെക്ക് പോസ്റ്റിൽ എം ഡി എം എയുമായി നഴ്സിംഗ് വിദ്യാർത്ഥി പിടിയിൽ.

തിരുവനന്തപുരം: തിരുവനന്തപുരം അമരവിള ചെക്ക് പോസ്റ്റിൽ എം ഡി എം എയുമായി നഴ്സിംഗ് വിദ്യാർത്ഥി പിടിയിൽ. 47 ഗ്രാം എം ഡി എം എയുമായാണ് കൊല്ലം സ്വദേശി സൂരത്ത് പിടിയിലായത്. എക്സൈസ് സംഘമാണ് സൂരത്തിനെ പിടികൂടിയത്. ടൂറിസ്റ്റ് ബസിൽ ബംഗളുരുവിൽ നിന്നും രഹസ്യമായി എം ഡി എം എ കൊണ്ടു വരുമ്പോഴാണ് പ്രതി പിടിയിലായത്. ബസില്‍ പരിശോധന നടത്തവെ സംശയം തോന്നി വിദ്യാർഥിയുടെ ബാഗ് പരിശോധിച്ചപ്പോഴാണ് മയക്കുമരുന്ന് കണ്ടെത്തിയത്. വിദ്യാര്‍ത്ഥിയെ എക്സൈസ് കസ്റ്റഡിയിലെടുത്തു. ഇയാളെ ചോദ്യം ചെയ്തുവരികയാണെന്ന് എക്സൈസ് അറിയിച്ചു.