ആറ്റിങ്ങൽ പാർലമെന്റ് മണ്ഡലത്തിൽ 38.7 കിലോമീറ്റർ റോഡുകൾക്ക് കൂടി അംഗീകാരം ലഭിച്ചതായി അടൂർ പ്രകാശ് എം പി

ആറ്റിങ്ങൽ പാർലമെന്റ് മണ്ഡലത്തിലെ വിവിധ ബ്ലോക്കുകളിൽ ഏഴ് റോഡുകൾക്ക് PMGSY പദ്ധതി പ്രകാരം നിർമ്മാണത്തിനുള്ള അംഗീകാരം ലഭിച്ചു. ആകെ ഏഴ് റോഡുകളിലായി 38.7 കിലോമീറ്റർ നിർമ്മാണ പ്രവർത്തനങ്ങൾക്കാണ് അംഗീകാരം ലഭിച്ചിരിക്കുന്നത്. ഈ ഏഴു റോഡുകൾക്ക് അംഗീകാരം ലഭിച്ചതോടെ PMGSY പദ്ധതി പ്രകാരം ആറ്റിങ്ങൽ പാർലമെന്റ് മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിൽ 15 റോഡുകളിൽ ഉൾപ്പെട്ടു 78 കിലോമീറ്റർ റോഡുകൾക്ക് അനുമതി ലഭിച്ചിട്ടുണ്ട്. ഇതിൽ 38.9 കിലോമീറ്റർ റോഡുകളുടെ നിർമ്മാണ പ്രവർത്തങ്ങൾ നടന്നു വരുന്നു.
 ഇപ്പോൾ അനുമതി ലഭിച്ച 38.7 കിലോമീറ്റർ ദൈർഘ്യമുള്ള ഏഴ് റോഡുകളുടെ ടെൻഡർ നടപടികൾ ഉടനെ നടത്തി രണ്ടു മാസത്തിനകം പണി ആരംഭിക്കുവാൻ കഴിയുമെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്.
വെള്ളനാട് ബ്ലോക്കിൽ ഉൾപ്പെട്ട 4.27 കിലോമീറ്റർ നീളമുള്ള ചേട്ടിയമ്പാറ - അരുവിയോട് - മുരുക്കിൻമൂട് റോഡിനും, ഇതേ ബ്ലോക്കിൽ ഉൾപ്പെട്ട 8.68 കിലോമീറ്റർ നീളമുള്ള തച്ചൻകോട് - വലിയവിള -കല്ലിയിൽ - നെട്ടുകൾ തേരി - പരുത്തിപള്ളി - കല്ലമം റോഡിനും, പോത്തൻകോട് ബ്ലോക്കിലെ 4.75 കിലോമീറ്റർ നീളമുള്ള ശ്രീനാരായണപുരം - വാവറമ്പലം -കുന്നത്തുകാൽ ക്ഷേത്രം റോഡിനും, വാമനപുരം ബ്ലോക്കിലെ 5.35 കിലോമീറ്റർ നീളമുള്ള കുറ്റിമൂട് കാഞ്ഞിരംപാറ മേലാറ്റുമൂഴി റോഡിനും, ഇതേ ബ്ലോക്കിൽ ഉൾപ്പെട്ട 5.4 കിലോമീറ്റർ നീളമുള്ള ഹാപ്പിലാൻഡ് തലയൽ പിരപ്പൻകോട് റോഡിനും, വാമനപുരം ബ്ലോക്കിൽ തന്നെ ഉൾപ്പെട്ട 5.47 കിലോമീറ്റർ നീളമുള്ള വലിയ കട്ടയ്ക്കാൽ കോട്ടുകുന്നം വാമനപുരം റോഡിനും, കിളിമാനൂർ ബ്ലോക്കിൽ ഉൾപ്പെട്ട 5.16 കിലോമീറ്റർ നീളമുള്ള എം.ആർ.എൽ 26 തൊളിക്കുഴി - പുലിയം ചെറുനാരാങ്കോട് - കൊപ്പം - അടയമൺ റോഡിനും ആണ് നിലവിൽ നിർമാണ പ്രവർത്തനത്തിനുള്ള അംഗീകാരം ലഭിച്ചിരിക്കുന്നത്.

ഇപ്പോൾ അനുമതി ലഭിച്ച 38.7 കിലോമീറ്റർ ദൈർഘ്യമുള്ള 7 റോഡുകളുടെ ടെൻഡർ നടപടികൾ ഉടനെ നടത്തി രണ്ടു മാസത്തിനകം പണി ആരംഭിക്കുവാൻ കഴിയും.
 ഇതിനു പുറമേ വെള്ളനാട് ബ്ലോക്കിൽ ഉൾപ്പെട്ട ആര്യനാട് - ആനന്ദേശ്വരം - കൊക്കേട്ടേല - വള്ളിമംഗലം - പാങ്കാവ് റോഡിന്റെ അനുമതിയ്ക്കായി DPR തയ്യാറാക്കി സമർപ്പിച്ചിട്ടുണ്ട്. ഒരു മാസത്തിനകം ഈ റോഡിനുള്ള അനുമതിയും ലഭിക്കുമെന്നും പ്രതീക്ഷിക്കുന്നു.
 അടൂർ പ്രകാശ് എംപി