37 വർഷത്തെ കാത്തിരിപ്പിന് വിരാമമിട്ട് നാവായിക്കുളം ഇ.എസ്.ഐ ഡിസ്പെൻസറിക്ക് സ്വന്തം കെട്ടിടത്തിന്റെ പണി പുരോഗമിക്കുന്നു.

ഗ്രൗണ്ട് ഫ്ലോറിന്റെ കോൺക്രീറ്റ് കഴിഞ്ഞു. ഈ നിലയുടെ ബാക്കി പണികളും പൂർത്തീകരിച്ച് എത്രയും വേഗം ഡിസ്‌പെൻസറിയും ഓഫീസ്സും തുടങ്ങാനാവും.
മുകളിലത്തെ നിലകളുടെ പണികൾ പൂർത്തീയാവുമ്പോൾ കിടത്തി ചികിത്സയോടു കൂടി ആശുപത്രിയും തുടങ്ങാനാവും. 

1970ൽ പ്രവർത്തനമാരംഭിച്ച ഇ.എസ്.ഐ ഡിസ്പെൻസറി അന്നുമുതൽ വാടക കെട്ടിടത്തിലാണ് പ്രവർത്തിച്ചുവരുന്നത്. കെട്ടിടം നിർമിക്കുന്നതിനുവേണ്ടി 1985 ലാണ് രണ്ടേക്കറോളം ഭൂമി ഏറ്റെടുത്തത്