വേനലില്‍ വിയര്‍ക്കുന്ന ജനങ്ങള്‍ ശരിക്കും വറചട്ടിയിലായി.
പച്ചക്കറികളുടെയും പലവ്യഞ്ജനത്തിന്റെയും വില ഒരു മാസത്തിനിടെ 30
ശതമാനത്തിലേറെയാണ് ഉയര്‍ന്നത്. റംസാനും വിഷുവും ആഘോഷിക്കാന്‍
കാത്തിരിക്കുന്ന മലയാളികളുടെ ജീവിത ബഡ്ജറ്റ് തകിടംമറിഞ്ഞു. കിലോഗ്രാമിന്
കഴിഞ്ഞമാസം 30 രൂപയായിരുന്ന പച്ചമുളകിന് 60 രൂപയായി. വറ്റല്‍മുളക്
220ല്‍നിന്ന് 280 ആയി. കറിക്ക് ചുവപ്പുനിറം കൂടുതല്‍ കിട്ടാനുപയോഗിക്കുന്ന
കാശ്മീരി മുളക് (കെ.ഡി.എല്‍) കിലോഗ്രാമിന് 800 രൂപയാണ് വില. കഴിഞ്ഞ മാസം
600 രൂപയായിരുന്നു. 50 മുതല്‍ 60 രൂപ വരെ ആയിരുന്ന ഇഞ്ചിക്ക് ഇന്നലെ ചാല
മാര്‍ക്കറ്റിലെ മൊത്തവില 120 രൂപയാണ്. അരിവിലയില്‍ മാത്രമാണ്
ആശ്വാസമുള്ളത്.
സപ്ലൈകോ ഔട്ട്ലെറ്റുകളിലൂടെയുള്ള
വിപണി ഇടപെടല്‍ ഫലപ്രദമാകാത്തതാണ് പലവ്യഞ്ജന വില വര്‍ദ്ധിക്കാന്‍
കാരണമായതെന്നാണ് സൂചന. സപ്ലൈകോ വിപണന കേന്ദ്രങ്ങളില്‍ ആവശ്യത്തിന്
സാധനങ്ങളില്ല. വിലക്കുറവ് പ്രതീക്ഷിച്ച് ഇവിടെ എത്തുന്നവര്‍ നിരാശയോടെ
മടങ്ങുകയാണ്. ആന്ധ്രയില്‍ നിന്ന് അവിടത്തെ സര്‍ക്കാര്‍ മുഖേന അഞ്ചിനം
പലവ്യഞ്ജനം എത്തിക്കാനുള്ള സപ്ലൈകോ ശ്രമം വിജയം കണ്ടില്ല.
കൊവിഡ്
കാലത്ത് വീട്ടുവളപ്പിലും മട്ടുപ്പാവിലുമൊക്കെ വ്യാപകമായി പച്ചക്കറി കൃഷി
ചെയ്തിരുന്നു. ഇപ്പോഴതെല്ലാം നിലച്ച മട്ടാണ്. 'ഞങ്ങളും കൃഷിയിലേക്ക് '
പോലുള്ള പദ്ധതികള്‍ കൃഷിവകുപ്പ് ആസൂത്രണം ചെയ്യുന്നുണ്ടെങ്കിലും
ലക്ഷ്യത്തില്‍ എത്തുന്നില്ല. കര്‍ണാടകം, തമിഴ്നാട് എന്നീ
സംസ്ഥാനങ്ങളില്‍നിന്നാണ് പച്ചക്കറി കൂടുതലായി എത്തുന്നത്. വേനല്‍
കടുത്തതോടെ അവിടെ ഉത്പാദനം കുറഞ്ഞതാണ് വില വര്‍ദ്ധനവിന് കാരണമായതെന്നാണ്
ചില വ്യാപാരികള്‍ പറയുന്നത്. ഇങ്ങനെ പോയാല്‍ നിത്യോപയോഗ സാധനങ്ങളുടെ വില
നിയന്ത്രിക്കാനാവാത്ത സ്ഥിതി വരുമെന്ന് ചില്ലറ വ്യാപാരികളും പറയുന്നു.
ഇനം---- വില കഴിഞ്ഞ മാസം----വില ഇപ്പോള്‍
പയര്‍--------- 120 -------------------------145
വറ്റല്‍ മുളക്-- 220------------------- 280
പരിപ്പ്--------125--------------------- 135
ഉഴുന്ന്------100-------------------121
ഇഞ്ചി--------60---------------- 120
ബീന്‍സ്-----40---------------------100
കത്തിരിക്ക----27---------------65
പച്ചമുളക്----- 30--------------60
പടവലം--------- 20---------------50
വഴുതനങ്ങ-----25------------- 48
വലിയചേമ്ബ്---- 50-----------100
വലിയ നാരങ്ങ--- 45-------120
ചെറുനാരങ്ങ------70--------110
വള്ളിപ്പയര്‍----------42---------- 68
പാവയ്ക്ക-----------------40----------60
വറ്റല്‍ മുളക് വില
2021 ഏപ്രില്‍ ₹140
2022 മാര്‍ച്ച് ₹200
2022 ആഗസ്റ്റ് ₹250
2022 ഒക്ടോബര്‍ ₹ 270
2022 നവംബര്‍ ₹345
2022 ഡിസംബര്‍ ₹305
2023 മാര്‍ച്ച് 220
2023 ഏപ്രില്‍ 290
വിലക്കയറ്റം 6 കാരണങ്ങള്‍
1. വിപണി ഇടപെടലിന് ഈ വര്‍ഷം തുക അനുവദിച്ചിട്ടില്ല
2. സപ്ലൈകോ ഔട്ട്ലെറ്റുകളില് മിക്കതിലും അവശ്യസാധനങ്ങളില്ല.
3. ആന്ധ്രയില്‍ നിന്ന് അഞ്ചിനം പലവ്യഞ്ജനം എത്തിക്കാനുള്ള ശ്രമം വിജയിച്ചില്ല
4.പ്രദേശിക കൃഷി കുറഞ്ഞത് പച്ചക്കറിയുടെ വില കുതിക്കാന്‍ കാരണമായി
5.ഞങ്ങളും കൃഷിയിലേക്ക് -പോലുള്ള പദ്ധതികള്‍ ലക്ഷ്യത്തിലെത്തിയില്ല
6. കര്‍ണ്ണാടകത്തിലും തമിഴ്നാട്ടിലും വേനല്‍മൂലം പച്ചക്കറി ഉത്പാദനം കുറഞ്ഞു
''വിഷു
- റംസാന് ചന്തകള്‍ 12 മുതല്‍ തുറക്കുന്നതോടെ അവശ്യസാധനങ്ങളുടെ വില
കുറയും. സപ്ലൈകോ വിപണന കേന്ദ്രങ്ങളില്‍ കൂടുതല്‍ സാധനങ്ങള്‍ എത്തിക്കാനായി
ടെന്‍ഡര്‍ ക്ഷണിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. എല്ലായിടത്തും
കൂടുതല്‍ കൗണ്ടറുകള്‍ തുറക്കും. ബിരിയാണി അരി ഉള്‍പ്പെടെ വില കുറച്ചു
നല്‍കും.
-ജി.ആര്.അനില്‍,