ആലംകോട് മുസ്‌ലിം ജമാഅത്ത് മദ്റസകളിൽ നാളെ (ഏപ്രിൽ 30 ഞായറാഴ്ച ) രാവിലെ 7 മണിക്ക് പുതിയ അദ്ധ്യയന വർഷത്തിന് തുടക്കം കുറിക്കുന്നു..

ധാർമികതയിലും ആത്മീയതയിലും ഊർജ്ജമേറിയ യുവ തലമുറയെ വാർത്തെടുക്കുന്നതിൽ മദ്രസകൾ വഹിക്കുന്ന പങ്ക് എത്രത്തോളം ഉണ്ടെന്ന് പറഞ്ഞറിയിക്കേണ്ടതില്ലല്ലോ.നാളെയുടെ പ്രതീക്ഷകളായി മാറേണ്ട ഇന്നത്തെ കുഞ്ഞു മക്കളിൽ ഭൗതിക വിദ്യാഭ്യാസത്തോടൊപ്പം ചിട്ടയായ രീതിയിൽ ആത്മീയ വിദ്യാഭ്യാസം കൂടി നൽകൽ ഓരോ രക്ഷകർത്താവിന്റെയും ബാധ്യതയാണ്.

അൽഹംദുലില്ലാഹ് നമ്മുടെ ജമാഅതിന് കീഴിലുള്ള കേന്ദ്ര മദ് റസയിൽ പ്രി മദ്റസ ക്ലാസ്സ് മുതൽ പ്ലസ് ടു തലം വരെ വാഹന സൗകര്യം ഉൾപ്പെടെ ഉള്ള വിപുലമായ മദ്രസ സംവിധാനം പ്രവർത്തിച്ചു വരുന്നു.

മുൻ വർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി ഒന്നാം ക്ലാസിനു മുന്നേ ഒരു വർഷക്കാലം അറബി അക്ഷരങ്ങളും ചിഹ്നങ്ങളും കൂടുതൽ വ്യക്തതയോടെ മനസിലാക്കുക എന്ന ലക്ഷ്യത്തിലാണ് ഈ വർഷം മുതൽ പ്രീ മദ്രസ സംവിധാനം കൂടി നിലവിൽ വരുന്നത്.

നമ്മുടെ അടുത്ത് തന്നെ ലഭ്യമായ ഈ അസുലഭ അവസരം പാഴാക്കാതെ ഇതിന്റെ ഗൗരവം മനസിലാക്കി നിങ്ങളുടെ മക്കളെയും മദ്രസയുടെ ഭാഗമാക്കുകയും മറ്റുള്ളവരെ ഇതിലേക്ക് പ്രോത്സാഹിപ്പിക്കുകയും ചെയ്യേണ്ടതുണ്ട്.

ഏപ്രിൽ 30 ഞായറാഴ്ച രാവിലെ 7 മണിമുതൽ മദ്രസയിൽ നടക്കുന്ന *മിഹ്റജാനുൽ ബിദായ* വിദ്യാരംഭ പരിപാടിയിലേക്ക് ഏവരെയും ഹൃദ്യമായി സ്വാഗതം ചെയ്യുന്നു

 *ജമാഅത്തിനു കീഴിലുള്ള മദ്റസകൾ:* 

🔹മഊനത്തു ത്വാലിബീൻ മദ്റസ, ആലംകോട് ( കേന്ദ്ര മദ്റസ)
🔹നൂറുൽ ഈമാൻ, ചാത്തമ്പറ
🔹മഊനത്തു ത്വാലിബീൻ,H.S JN
🔹ദാറുൽ ഉലൂം, മണ്ണൂർഭാഗം
🔹തർബിയത്തുൽ ഇസ്‌ലാം, മഞ്ചപ്പിലാക്കൽ 

അഡ്മിഷനും വിശദവിവരങ്ങൾക്കും ബന്ധപ്പെടുക:

🪀https://wa.me/919746090764

📱9746090764,8138074590

https://m.facebook.com/story.php?story_fbid=770811217996869&id=100052039927383&mibextid=Nif5oz