ചടയമംഗലം ഭാഗത്തേക്ക് പോയ ബൈക്കിൽ അമിത വേഗത്തിൽ ചീറിപ്പാഞ്ഞു വന്ന ടെമ്പോ ട്രാവലർ ഇടിച്ചു കയറുകയായിരുന്നു.
ഡ്രൈവർ അമിതമായി മദ്യപിച്ചിരുന്നു. 500 മീറ്റർ അകലെയുള്ള വീടിന്റെ ഗേറ്റും മതിലും തകർത്താണ് ടെമ്പോ ട്രാവലർ നിർത്തിയത്. വാഹനം ഇടിച്ച കയറിയതിനു ശേഷവും ഡ്രൈവർ വാഹനം പിന്നിലേക്ക് എടുക്കാൻ ശ്രമിച്ചു എന്ന് നാട്ടുകാർ പറയുന്നു.
ഗുരുതരമായി പരിക്കേറ്റ ഒരു യുവാവിനെ കടക്കൽ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു. തുടർന്ന് മറ്റൊരാളെ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. രാത്രിയോടെ രണ്ടാമത്തെ ആളും മരണപ്പെടുകയായിരുന്നു.
മദ്യപിച്ച് വാഹനം ഓടിക്കുന്ന ആളുകളുടെ എണ്ണം ദിനംപ്രതി കൂടി വരികയാണ്. പോലീസിന്റെ രാത്രികാല പട്രോളിംഗ് മറ്റും ഉണ്ടെങ്കിലും ഇത്തരം സംഭവങ്ങൾ ആവർത്തിക്കപ്പെടുകയാണ്.
നിയമത്തിന്റെ പഴുത് ഉപയോഗിച്ച് പലപ്പോഴും മദ്യപിച്ച് വാഹനം ഓടിക്കുന്നവർ രക്ഷപ്പെട്ടു പോവുകയാണ് പതിവ്.