ജില്ലാ പഞ്ചായത്തിൽ നിന്നും അനുവദിപിച്ച 70 ലക്ഷം രൂപയുടെ പദ്ധതികളായ കോ വർക്കിംഗ് സ്പേസും ആധുനിക ടർഫും അട്ടിമറിച്ച പഴയ കുന്നുമ്മൽ ഗ്രാമപഞ്ചായത്ത് ഭരണസമിതിക്കെതിരെയും ഇടതുപക്ഷ വികസന വിരുദ്ധതക്കെതിരെയും, യുവജന വഞ്ചനക്കെതിരായും ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിക്കുന്ന 24 മണിക്കൂർ രാപ്പകൽസത്യാഗ്രഹം കിളിമാനൂർ ജംഗ്ഷനിൽ ആരംഭിച്ചു.
ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് എം.കെ.ഗംഗാധര തിലകൻ അധ്യക്ഷത വഹിച്ച ഉദ്ഘാടനയോഗം കെപിസിസി അംഗം എൻ.സുദർശനൻ ഉദ്ഘാടനം ചെയ്തു.