23 മുതല്‍ 25 വരെ ഈ ട്രെയിന്‍ സര്‍വീസുകളില്‍ മാറ്റം

ഈ മാസം 23 മുതല്‍ 25 വരെ ട്രെയിന്‍ സര്‍വീസില്‍ മാറ്റം. 23നും 24നും മംഗളൂരു-തിരുവനന്തപുരം മലബാര്‍ എക്‌സ്പ്രസ് കൊച്ചുവേളിയില്‍ യാത്ര അവസാനിപ്പിക്കും. ചെന്നൈ-തിരുവനന്തപുരം ഡെയ്‌ലി മെയില്‍ കൊച്ചുവേളി വരെ മാത്രമേ സര്‍വീസ് നടത്തൂ. 24ന് മധുരൈ -തിരുവനന്തപുരം അമൃത എക്‌സ്പ്രസ് കൊച്ചുവേളിയില്‍ സര്‍വീസ് അവസാനിപ്പിക്കും. ശബരി എക്‌സ്പ്രസ് ഞായറാഴ്ച കൊച്ചുവേളിയില്‍ സര്‍വീസ് നിര്‍ത്തും.സെക്കന്ദരാബാദ് ജംഗ്ഷന്‍-തിരുവനന്തപുരം സെന്‍ട്രല്‍ ഡെയ്ലി ശബരി എക്‌സ്പ്രസ് ഞായറാഴ്ച കൊച്ചുവേളിയില്‍ സര്‍വീസ് നിര്‍ത്തും. നാഗര്‍കോവില്‍-കൊച്ചുവേളി എക്‌സ്പ്രസ്സ് 24നും 25നും നേമം വരെ മാത്രം. കൊല്ലം ജംഗ്ഷന്‍ – തിരുവനന്തപുരം സെന്‍ട്രല്‍ സ്‌പെഷ്യല്‍ അണ്‍റിസര്‍വ്ഡ് എക്‌സ്പ്രസ് തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ കഴക്കൂട്ടം വരെ മാത്രമേ സര്‍വീസ് നടത്തൂ.

പുറപ്പെടുന്ന സ്റ്റേഷനുകള്‍ക്കും മാറ്റമുണ്ട്. തിരുവനന്തപുരം – മംഗലാപുരം മലബാര്‍ എക്‌സ്പ്രസ് 24നും 25നും യാത്ര ആരംഭിക്കുക കൊച്ചുവേളിയില്‍ നിന്നായിരിക്കും. 24നും 25നും തിരുവനന്തപുരം- ചെന്നൈ മെയില്‍ കൊച്ചുവേളിയില്‍ നിന്ന് പുറപ്പെടും. തിരുവനന്തപുരം – കൊല്ലം അണ്‍റിസര്‍വ്ഡ് 24നും 25നും കഴക്കൂട്ടത്തെ നിന്ന് യാത്ര ആരംഭിക്കും.24നും 25നും കൊച്ചുവേളി-നാഗര്‍കോവില്‍ എക്സ്പ്രസ് നെയ്യാറ്റിന്‍കരയില്‍ നിന്ന് പുറപ്പെടും. അനന്തപുരി എക്‌സ്പ്രസിനും, കന്യാകുമാരി പൂനൈ എക്‌സ്പ്രസിനും നാഗര്‍കോവിലിനും തിരുവനന്തപുരം സെന്‍ട്രലിനും ഇടയില്‍ നിയന്ത്രണം ഉണ്ടാകും. വന്ദേ ഭാരത് എക്‌സ്പ്രസ്സിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ടാണ് ട്രെയിന്‍ യാത്ര ക്രമത്തില്‍ മാറ്റം വരുത്തിയത്.