സാമ്പത്തിക തിരിമറി;21 ലക്ഷം അപഹരിച്ച വനിതാ പോസ്റ്റ്മാസ്റ്റര്‍ അറസ്റ്റില്‍,

ആലപ്പുഴ:പോസ്റ്റോഫീസില്‍ സാമ്പത്തിക ക്രമക്കേട് കാട്ടി 21 ലക്ഷം രൂപ അപഹരിച്ച വനിതാ പോസ്റ്റ് മാസ്റ്റർ അറസ്റ്റിൽ.

മാരാരിക്കുളം വടക്ക് പോസ്റ്റോഫീസിലെ പോസ്റ്റു മാസ്റ്റര്‍പള്ളിപ്പുറം പഞ്ചായത്ത്
15 -വാര്‍ഡില്‍ പാമ്പുംതറയില്‍വീട്ടില്‍
അമിതാനാഥ് (29)ആണ് മാരാരിക്കുളം പോലീസിന്‍റെ പിടിയിലായിരിക്കുന്നത്.

മാരാരിക്കുളം പോസ്റ്റോഫീസില്‍
TD, SSA, RD, SB, PPF തുടങ്ങിയ പോസ്റ്റോഫീസിലെ നിക്ഷേപ പദ്ധതികളിലായി ഒരു വര്‍ഷത്തേയ്ക്കും അഞ്ചു വര്‍ഷത്തേയ്ക്കും നിക്ഷേപിച്ചിട്ടുള്ള
21 ലക്ഷത്തോളം രുപ തിരിമറി നടത്തുകയായിരുന്നു.

പോസ്റ്റോഫീസില്‍ അടയ്ക്കുന്ന പണം ആര്‍ഐടിസി (RITC) മെഷീന്‍ വഴി അടയ്ക്കാതെ നിക്ഷേപം അക്കൗണ്ട് ബുക്കില്‍ രേഖപ്പെടുത്തി ഓഫീസ് സീല്‍ പതിച്ചു കൊടുത്തുമാണ്പണം കൈക്കലാക്കിയിരിക്കുന്നത്.

സംഭവത്തില്‍ ഇവര്‍ക്കെതിരെ മാരാരിക്കുളം പോലീസ് സ്റ്റേഷനില്‍ രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. മാരാരിക്കുളം പോലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ എ.വി.ബിജുവിന്റെ നേതൃത്വത്തില്‍സബ്ബ് ഇന്‍സ്പെക്ടര്‍ ഇ.എം. സജീര്‍, ജാക്സണ്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസറായ ലതി, മഞ്ജുള എന്നിവര്‍ അടങ്ങിയ അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തിട്ടുണ്ട്..കൂടുതല്‍ ആളുകള്‍ സാമ്പത്തിക തട്ടിപ്പിനു ഇരയായിട്ടുണ്ടെന്നാണ് സൂചനയുള്ളത്.