മഞ്ഞപ്പാറ മുസ്ലീംജമാഅത്ത് പരിപാലന സമതിയുടെ ആഭിമുഖ്യത്തിൽ റമദാൻ മാസത്തിലെ അനുഗ്രഹീതമായ 27-ാംരാവിനോടനുബന്ധിച്ച്(ലൈലത്തുൽ ഖാദിർ)ജമാഅത്ത് അംഗണത്തിൽ ഇഫ്താർ സംഗമം ദു ആ മജിലിസും നടന്നു.ജമാഅത്ത് പ്രസിഡൻ്റ് A അഹമദ് കബീർ അദ്ധ്യക്ഷത വഹിച്ച ഇഫ്താർ സംഗമം ദക്ഷിണകേരള ജംഇത്തുൽ ഉലമ സംസ്ഥാന പ്രസിഡൻ്റ് സയ്യിദ് മുത്തുകോയ തങ്ങൾ ഉദ്ഘാടനം നിർവ്വഹിച്ചു ദു ആ മജിലിസിനു നേതൃത്വം നൽകി തുടർന്ന് മു അല്ലിമീങ്ങൾ,മുത്താ അല്ലിമീങ്ങൾ,സഹോദര സമുദായങ്ങൾ ഉൾപ്പെടെയുള്ള നിർത്ഥന കുടുംബങ്ങൾക്ക് പുതുവസ്ത്ര വിതരണം ഭക്ഷ്യധാന കിറ്റ് വിതരണം സമൂഹനോമ്പ്തുറ എന്നിവയോട് കൂടി സമാപിച്ചു യോഗത്തിൽ ജമാഅത്തിന്റെ ചീഫ്ഇമാം ജനാബ് അബ്ദുൾ ലത്തീഫ് സഖാഫി വേങ്ങര മുൻചീഫ് ഇമാംമാരായിരുന്ന ജന:ചന്ദനതോപ്പ് A ഷിഹാബുദ്ദിൻ മൗലവി , PH ഖാസിംകുഞ്ഞ് മൗലവി,ജമാഅത്തിന്റെ മുൻ പ്രസിസൻ്റ് M സുലൈമാൻ സാഹിബ് ,ജമാഅത്ത് സെക്രട്ടറി B ഷാജഹാൻ എന്നിവർ പ്രസംഗിച്ചു മറ്റ് ജമാഅത്ത് പരിപലാന സമതി അംഗങ്ങളായ B നസീർ,S നാസിമുദ്ദീൻ , E അബ്ദുൾ വാഹിദ്, A ബുഹാരി മന്നാനി, S മുഹമ്മദ് റാഫി,A സിറാജുദ്ദീൻ,അബ്ദുൾ വാഹിദ് ,തോപ്പിൽ Dr.A ഫസലുദ്ദീൻഎന്നിവർ സന്നിഹിദരായിരുന്നു